ശബരിമല സ്ത്രീ പ്രവേശന കേസ് : ഭരണഘടനാ ബെഞ്ചിനു വിട്ടു

Glint staff
Fri, 13-10-2017 11:54:45 AM ;

sabarimala

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടകേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്കായി വിട്ടു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം.  ഇനി ഈ വിഷയത്തില്‍ അഞ്ചംഗ ഭരണഘടനാ ബഞ്ചായിരിക്കും തീരുമാനമെടുക്കുക.
 

 

ശബരിമല സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ സുപ്രിംകോടതിയുടെ തീരുമാനം.  കേസില്‍ ദേവസ്വം ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും ഭാഗം കോടതി പരിശോധിച്ചിരുന്നു. ശബരിമലയില്‍ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

 

സ്ത്രീകളുടെ മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നും, ലിംഗസമത്വത്തിനും ആരാധനാ സ്വാതന്ത്രത്തിനും എതിരാണോ നിലവിലെ രീതിയെന്നും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്  വ്യക്തമാക്കി. ക്ഷേത്ര പ്രവേശന നിയമത്തിലെ വകുപ്പുകളും പരിശോധിക്കും

 

Tags: