കെ.എം.ഷാജിയെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കാനുള്ള സാവകാശത്തിനായി രണ്ടാഴ്ചത്തേക്കാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്. അയോഗ്യനാക്കി വിധി പുറപ്പെടുവിച്ച അതേ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. ഷാജിക്ക് നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വോട്ടു ചെയ്യുകയുമാകാം. എന്നാല്‍ നികേഷ് കുമാറിന്റെ കോടതി ചെലവായ 50,000 രൂപ ഒരാഴ്ചക്കകം കെട്ടിവെക്കണം.
തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ത്ഥി എം.വി. നികേഷ്‌കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടി അയോഗ്യത വിധിച്ചത്. 6 വര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍നിന്നും വിലക്കിയിരുന്നു.