Skip to main content

ശബരിമല ദര്‍ശനത്തിനെത്തിയ 45 വയസുകാരിയെ പ്രതിഷേധക്കാര്‍ പമ്പയില്‍ തടഞ്ഞു. ആന്ധ്ര സ്വദേശിനിയായ മാധവി കുടുംബത്തോടൊപ്പം കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിക്കവെ പ്രിതിഷേധക്കാര്‍ തടയുകയായിരുന്നു. കുറച്ച് ദൂരം മാത്രമാണ് ഇവര്‍ക്ക് മുന്നോട്ട് പോകാനായത്. പ്രിതിഷേധക്കാരെ തടയാന്‍ പോലീസിനുമായില്ല.

 

പ്രതിഷേധക്കാര്‍ ആദ്യം ഇവരെ തടഞ്ഞെങ്കിലും പോലീസ് അവരെ തള്ളിമാറ്റി യുവതിയെ മുന്നോട്ട് കൊണ്ടുപോയി പക്ഷേ പിന്നീട് വീണ്ടും സമരക്കാര്‍ എത്തിയെപ്പോള്‍ വേണ്ടത്ര പോലീസ് ഇവിടെ ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് മാധവി മടങ്ങി.

 

രാവിലെ സ്ഥിതിഗതികള്‍ ശാന്താമായിരുന്നെങ്കിലും ഇപ്പോള്‍ നിലയ്ക്കലിലും പ്രതിഷേധം കനക്കുകയാണ്. നിരവധി വിശ്വാസികളുടെ സംഘമാണ് നിലയ്ക്കലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പോലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ അവിടെ ഉള്ളത്.

 

വിശ്വാസികള്‍ ഇപ്പോള്‍ വാഹനം പരിശോധിക്കുന്നത് പുനരാരംഭിച്ചിട്ടുണ്ട്. വിശ്വാസികളുടെ ഒരു സംഘം പമ്പയിലേക്കെത്തിയ  വനിതാ ലേഖകയെ തടയുകയും വാഹനം തര്‍ക്കുയും ചെയ്തു. ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ദര്‍ശനത്തിനെത്തുന്ന ഭക്തരേക്കാള്‍ ഏറെ ആളുകളാണ് പ്രതിഷേധത്തിന്റെ ഭാഗമായി നിലയ്ക്കലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.