ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധനവ്. ഒറ്റയടിക്ക് 32 പൈസയാണ് പെട്രോളിന് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 81 രൂപ പിന്നിട്ടു. ഡീസല്‍ വിലയും ഉയര്‍ന്ന് 75 രൂപ കടന്നു. സംസ്ഥാനത്തെ മറ്റ് നഗരങ്ങളില്‍ പെട്രോള്‍ ലിറ്ററിന് 82 രൂപയ്ക്ക് മുകളിലാണ് വില. ഡീസലിന് 76 ന് മുകളിലും.
രാജ്യാന്തര വിപണിയില്‍ എണ്ണ വില താഴുമ്പോഴും ഇന്ത്യയില്‍ ഇന്ധന വില കൂടുകയാണ്. 2014 ഒക്ടോബറിലും ഏതാണ്ട് ഇന്നത്തെ നിരക്ക് തന്നെയാണ് ക്രൂഡോയിലിന് ഉണ്ടായിരുന്നത്. അന്ന് ലിറ്ററിന് കൊച്ചിയില്‍ 70.76 രൂപയായിരുന്നു പെട്രോള്‍ വില. ഞായറാഴ്ച 80.79 രൂപയും. അസംസ്‌കൃത എണ്ണയ്ക്ക് എക്കാലത്തെയും ഉയരത്തിലെത്തിയ 2013-'14 കാലത്തെക്കാള്‍ വീപ്പയ്ക്ക് 2000 രൂപയോളം കുറവാണിപ്പോള്‍. എന്നിട്ടും അന്നത്തെ അപേക്ഷിച്ച് പെട്രോള്‍ വില ലിറ്ററിന് രണ്ടര രൂപയോളം കൂടുകയാണുണ്ടായത്.
ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഇടിയുന്നതാണ് വിലവര്‍ദ്ധനവിന് കാരണം.എന്നാല്‍ രൂപയുടെ മൂല്യം പിടിച്ച് നിര്‍ത്തുന്നതിനുള്ള യാതൊരു നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്നോ ഇതുവരെ ഉണ്ടായിട്ടില്ല.