നരേന്ദ്ര മോഡി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചു. ടി.ഡി.പി അംഗം ശ്രീനിവാസ് ആണ് അവിശ്വാസം പ്രമേയം അവതരിപ്പിച്ചത്. നിലവില്‍ പ്രമേയത്തിന്മേലുള്ള ചര്‍ച്ച തുടരുകയാണ്. നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ ബി.ജെ.ഡി സഭ ബഹിഷ്‌കരിച്ചു. ശിവസേന അംഗങ്ങള്‍ പാര്‍ലമെന്റിലെത്തിയിട്ടുണ്ടെങ്കിലും സഭയില്‍ പ്രവേശിച്ചിട്ടില്ല.
വോട്ടെടുപ്പിന് മുമ്പ് ടി.ഡി.പി അംഗങ്ങളും സഭ ബഹിഷ്‌കരിക്കുമെന്നാണ് അറിയുന്നത്. ടി.ഡി.പി തങ്ങളുടെ പ്രസംഗത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുത്തത് ആന്ധ്രയുടെ പ്രശ്‌നങ്ങള്‍ക്കാണ്. കോണ്‍ഗ്രസിനായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരിക്കും പ്രധാനമായി സംസാരിക്കുക.