ജമ്മു കാശ്മീരില്‍ പി.ഡി.പി-ബി.ജെ.പി സഖ്യം തകര്‍ന്നു

Glint Staff
Tue, 19-06-2018 03:08:27 PM ;

Mehabooba Mufti, Amit Shah

ജമ്മു കശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം ബി.ജെ.പി ഉപേക്ഷിച്ചു. ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി റാം മാധവാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബി.ജെ.പിയും പി.ഡി.പിയും ചേര്‍ന്ന് കാശ്മീരില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയത്.

 

കുറച്ച് മാസങ്ങളായി ഇരു കക്ഷികളും ഇടച്ചിലില്‍ ആയിരുന്നു. മാത്രമല്ല കാശ്മീരില്‍ തുടരെ തുടരെ ഉണ്ടാകുന്ന കാലാപങ്ങളും ഭീകരാക്രമണങ്ങളും ബി.ജെ.പിയെ ദേശീയ തലത്തില്‍ പ്രതിരോധത്തിലാക്കുന്ന സാഹചര്യവും ഉണ്ടായി.

 

Tags: