ഡോ.രശ്മി പിള്ളയിലൂടെ പ്രകടമാക്കുന്ന കേരളത്തിന്റെ രോഗലക്ഷണങ്ങള്‍

Glint staff
Wed, 26-07-2017 07:50:30 PM ;

resmi pillai

ഏതാനും നാളുകളായി മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വാര്‍ത്തകള്‍ കേരളത്തെ ബാധിച്ചിരിക്കുന്ന ചില രോഗങ്ങളുടെ രൂക്ഷത പ്രകടമാക്കുന്നു. അവയില്‍ ഏറ്റവും ഒടുവിലത്തേതില്‍ ചിലത്

 

1) മദ്യപിച്ച് ലക്കുകെട്ട വനിതാ ഡോക്ടര്‍ ഓടിച്ച വാഹനം തട്ടി കൊല്ലത്ത് ആറ് വാഹനങ്ങള്‍ക്ക് കേടുപറ്റി. മൂന്നു പേര്‍ക്കു പരിക്കേറ്റു. ആണ്‍ സുഹൃത്തുക്കളുമായി ലക്കില്ലാതെ ഡോക്ടര്‍ ഓടിച്ചിരുന്ന ബെന്‍സ് കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു.പോലീസിന്റെ നേര്‍ക്ക് ഈ ഡോക്ടര്‍ ആക്രോശിക്കുകയും വനിതാ പോലീസുകാരെ ഉന്തുകയും തള്ളുകയുമൊക്കെ ചെയ്തു.

2) വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിച്ചെന്ന കേസ്സില്‍ കോവളം എം.എല്‍.എ എം വിന്‍സെന്റ് അറസ്റ്റില്‍

3) സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസ് അറസ്റ്റില്‍ .

4) നടിയെ ആക്രമിച്ച കേസ്സില്‍ ഗൂഢാലോചനയുടെ പേരില്‍ നടന്‍ ദിലീപ് അറസ്റ്റില്‍.

 

പണം, മദ്യം, സ്ത്രീ ഈ മൂന്നു വിഷയങ്ങളുമാണ് എക്കാലത്തും പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണമായി കരുതപ്പെട്ടു പോന്നത്. ഈ ഉറച്ചു പോയ ധാരണ ആവര്‍ത്തിക്കുമ്പോള്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത് പുരുഷന്മാരാണ് എന്നൊരു പരമ്പരാഗത വീക്ഷണം അതിന്റെ പിന്നിലുണ്ട്. ആ പരമ്പരാഗത വീക്ഷണം മാറ്റപ്പെട്ടു. സ്ത്രീകളും ഇപ്പോള്‍ വന്‍കുറ്റകൃത്യങ്ങളില്‍ വന്‍തോതില്‍ ഏര്‍പ്പെടുന്നുണ്ട്. അതിലെ ഏറ്റവും നല്ല ഉദാഹരണമാണ് മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ഡോ.രശ്മി പിള്ളയുടേത്.

 

ഡോക്ടറാണ്. എന്നു വെച്ചാല്‍ പദവിയുണ്ട്.ലക്കില്ലാതെ ഓടിച്ചത് ബെന്‍സ് കാര്‍ .അതായത് ധനം ആവശ്യത്തിലധികം. കാഴ്ചയ്ക്കും മോശമില്ല. അവര്‍ക്ക് സ്വകാര്യമായി മദ്യപിക്കാനും അവര്‍ക്കിഷ്ടമുള്ളവരുമായി കൂത്താടാനും അവകാശമുണ്ട്. എന്നാല്‍ അവര്‍ നിയമത്തെ വെല്ലുവിളിയുകയും മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന വിധം പെരുമാറുന്നു. നിയമപാലകരെ ആക്രമിക്കാന്‍ മുതിരുന്നു. ഒരു യുവതി കൂടിയായ ഈ മലയാളി ഡോക്ടര്‍ എന്തുകൊണ്ട് ഈ വിധം പെരുമാറുന്നു എന്നു ചിന്തിക്കുമ്പോഴാണ് വിഷാദത്തിനും ഭ്രമാത്മകതയ്ക്കും ഇടയില്‍ പെട്ടു കിടക്കുന്ന മലയാളി മനസ്സിനെ സാമൂഹ്യ ശാസ്ത്ര ദൃഷ്ടിയിലൂടെ കാണാന്‍ കഴിയുക.

 

വിശകലനം ചെയ്യുമ്പോള്‍ ഇവിടെ സൂചിപ്പിച്ച എല്ലാ കേസുകള്‍ക്കും കാരണമായത് മലയാളി ചെന്നുപെട്ടിരിക്കുന്ന മാനസികാവസ്ഥയുടെ ബഹിര്‍സ്ഫുരണമാണ്. ഭൂരിഭാഗം മലയാളികളും ഈ ദശാസന്ധിയിലൂടെ ഏറിയും കുറഞ്ഞും പോയിക്കൊണ്ടിരിക്കുന്നു. മദ്യത്തിനു വേണ്ടിയുള്ള കേരളത്തിന്റെ ആസക്തിയും അതില്‍ നിന്നാണ്. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളം മദ്യ ഉപഭോഗത്തില്‍ എന്തുകൊണ്ട് ഒന്നാം സ്ഥാനത്തും നല്‍ക്കുന്നുവെന്ന സുപ്രീം കോടതിയുടെ സംശയം മലയാളിയുടെ രോഗത്തിലേക്കുള്ള ശ്രദ്ധക്ഷണിക്കലായിരുന്നു. ഇതിലേക്ക് ശ്രദ്ധിക്കേണ്ട സര്‍ക്കാര്‍ മദ്യം കൂടുതല്‍ ലഭ്യമാക്കുന്നതിലേക്കാണ് ശ്രദ്ധിച്ചത്. ഈ രോഗം മൂര്‍ഛിക്കാനുള്ള എല്ലാ ലക്ഷണങ്ങളും പ്രകടമാണ്. പണം ആവശ്യത്തിലധികമുള്ളതിനാല്‍ ഡോ.രശ്മി പിള്ളയക്ക് രാഷ്ട്രീയ സ്വാധീനവും ഉണ്ടാകാനിടയുണ്ട്. അതാണ് അവര്‍ പോലീസിനോട് കയര്‍ക്കാനും ആക്രമിക്കാനും മുതിര്‍ന്നത്.    ഒരു സംശയവും വേണ്ട, കുടംബത്തിലെ മുതിര്‍ന്നവര്‍ വീട്ടില്‍ വച്ച് മദ്യപിക്കുന്നതു കണ്ട് വളര്‍ന്ന ബാല്യമായിരിക്കും രശ്മി പിള്ളയുടേത്.

 

Tags: