കൊച്ചി പാലാരിവട്ടം ഫ്ലൈ ഓവർ നിർമ്മാണത്തിൽ നേതൃത്വം വഹിച്ച വരും സാങ്കേതികത്വം കൈകാര്യം ചെയ്തവരും പാലം നിർമ്മാണം നിർവ്വഹിച്ചവരും കോട്ടയം നാഗമ്പടം പാലം പൊളിക്കുന്നതിന് നേരിട്ട് സാക്ഷ്യം വഹിക്കേണ്ടതാണ്. അതുപോലെ കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാർഥികളും രാഷ്ട്രീയ നേതൃത്വവും സാംസ്കാരിക നേതാക്കളും സാധാരണ ജനങ്ങളും .
വരുംനാളുകളിൽ കേരളത്തിൽ രണ്ട് തലങ്ങളിൽ ഏറ്റവും അധികം ഇഴകീറി ചർച്ച ചെയ്യേണ്ടതുമാണ് ഈ പാലത്തിൻറെ നിർമ്മാണവും പാലം പൊളിക്കലും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11:45 നു സ്പോടക വസ്തുക്കൾ പാലത്തിൽ ചേർത്തുവച്ച് റിമോട്ട് സംവിധാനത്തിലൂടെ പൊളിക്കാൻ ശ്രമം നടത്തി .പക്ഷേ പരാജയപ്പെട്ടു. ഒടുവിൽ ആ ശ്രമം ഉപേക്ഷിച്ചു പരമ്പരാഗത രീതിയിൽ ഇടിച്ചുപൊളിക്കാൻ തന്നെ തുടങ്ങി .വെള്ളിയാഴ്ച അർദ്ധരാത്രി 12 മണിക്ക് തുടങ്ങിയ ഇടിച്ചു പൊളിക്കൽ എട്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അതിൻറെ ഒരു ആർച്ചിൻറെ ഭാഗം മാത്രമാണ് പൊളിച്ചു നീക്കാൻ കഴിഞ്ഞത് .1955 ൽ ഈ പാലം പണി നടക്കുമ്പോൾ അതിൽ പങ്കാളിയായിരുന്നു അന്ന് റെയിൽവേ അസിസ്റ്റൻറ് എൻജിനീയർ ആയിരുന്ന ഈ ശ്രീധരൻ എന്ന മെട്രോമാൻ.പാലം പുളിക്കൽ തുടങ്ങുന്നതിനു മുൻപ് തന്നെ അദ്ദേഹം പറയുകയുണ്ടായി ഇത് പൊളിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് .എന്നാൽ ഉത്തരവാദി ഉത്തരവാദിത്തപ്പെട്ട സാങ്കേതിക വിദഗ്ധർ ചെവിക്കൊണ്ടില്ല .തങ്ങൾക്ക് പരിചയവും ശീലവും ഉള്ള അറിവിൻറെ അടിസ്ഥാനത്തിലാണ് അവർ റിമോട്ട് സംവിധാനത്തിൽ പൊളിക്കാൻ ശ്രമം നടത്തിയത്.
നാഗമ്പടം പാലം പൊളിക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് പഠിക്കാനുള്ളത് .ഒന്ന് എങ്ങനെയാണ് സാങ്കേതികമികവ് ഉപയോഗിക്കേണ്ടത്. റിമോട്ട് എന്ന വാക്ക് സാങ്കേതികവിദ്യയുമായി ചിന്തിച്ചിട്ടില്ലാത്ത കാലത്തുപോലും ആണ് ഈ പാലം നിർമ്മിക്കപ്പെട്ടത്.അറുപത്തിയഞ്ചു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും അത് അതേപടി നിലനിൽക്കുന്നു .അവിടെ സാങ്കേതികവിദ്യയിലെ മികവ് മാത്രമല്ല പ്രകടമാകുന്നത് .1955 കാലഘട്ടത്തെ ഈ പൊളിക്കുന്ന പാലത്തിലൂടെ വായിച്ച് മനസ്സിലാക്കാൻ കഴിയും .സാങ്കേതിക വൈദഗ്ധ്യത്തേക്കാൾ ആ നിർമ്മിതിയിൽ ഏർപ്പെടുന്നവരുടെ മൂല്യബോധവും അർപ്പണബോധവും ആത്മാർത്ഥതയും. അതിൻറെ മുകളിൽ ഉള്ള സാങ്കേതിക വൈദഗ്ധ്യം ആണ് നാഗമ്പടം പാലത്തിന് ഇത്രയും ഉറപ്പ് നൽകിയത് 'ഇതാണ് യഥാർത്ഥ രാജ്യസ്നേഹം .ഇതിൻറെ അഭാവമാണ് പാലാരിവട്ടം ഫ്ലൈ ഓവറിൽ പ്രകടമായത് . രാജ്യസ്നേഹവും രാജ്യദ്രോഹവും എന്താണെന്ന് മാധ്യമങ്ങൾക്ക് സമൂഹത്തെ ബോധ്യപ്പെടുത്താൻ കിട്ടിയ സുവർണ്ണ അവസരമാണിത് .രാജ്യസ്നേഹം എന്നാൽ ഒരു ഭൂപ്രദേശത്തോട് തോന്നേണ്ട സങ്കുചിതമായ മമതാബോധവും അയൽ രാജ്യത്തിനു തോന്നേണ്ട ശത്രുതയും അല്ല. രാജ്യസ്നേഹം എന്നാൽ മനുഷ്യ സ്നേഹം തന്നെയാണ് .നാഗമ്പടം റെയിൽവേ പാലത്തിലൂടെ ഭദ്രമായി സഞ്ചരിച്ചിട്ടുള്ള മനുഷ്യർ ലോകത്തിൻറെ എല്ലാ ഭാഗത്തുള്ളവരും ഉണ്ടായിരിക്കും. അത് ആലോചിച്ചാൽ മതി രാജ്യസ്നേഹം എന്നാൽ മനുഷ്യസ്നേഹം ആണെന്നതും രാജ്യസ്നേഹം എന്നാൽ അത് സാർവലൗകിക ആണെന്നുള്ളത് മനസ്സിലാക്കാൻ