ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീം കോടതി ജഡ്ജിയാകും; കൊളീജിയം ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

Glint Staff
Fri, 03-08-2018 11:45:56 AM ;

 km-joseph

ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നേരത്തേ, കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് വീണ്ടും കൊളീജിയം കെ.എം ജോസഫിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. നിലവില്‍  ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അദ്ദേഹം.ജസ്റ്റിസ് ജോസഫിന്റെ നിയമനം വൈകുന്നതില്‍ സുപ്രീം കോടതി ജഡ്ജിമാരില്‍ നിന്നുള്‍പ്പെടെ പ്രതിഷേധമുയര്‍ന്നിരുന്നു.
 

 

ജനുവരിയിലാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ കെ.എം.ജോസഫിനെയും മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ കോളീജിയം ശുപാര്‍ശ ചെയ്തത്. ഏപ്രിലില്‍ ഇന്ദു മേേല്‍ഹാത്രയുടെ പേര് അംഗീകരിച്ച സര്‍ക്കാര്‍ കെ.എം ജോസഫിനെ തഴയുകയായിരുന്നു. 2016-ല്‍ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ കെ.എം.ജോസഫ് തടഞ്ഞിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ നിയമനത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കാന്‍ കാരണമായത് എന്നാണ് ആക്ഷേപം.

 

 

Tags: