മുന്‍ രാജ്യസഭാംഗം സി.ഒ പൗലോസ് അന്തരിച്ചു

Wed, 13-03-2013 09:30:00 AM ;

c o pouloseതൃശൂര്‍: മുന്‍ രാജ്യസഭാംഗവും സി.പി.ഐ.എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ സി.ഒ പൗലോസ് (77) അന്തരിച്ചു. തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെ ലാലൂര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു.
 

1960ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ അധ്യാപക ജോലി ഉപേക്ഷിച്ച് കേരള കര്‍ഷകസംഘം പ്രവര്‍ത്തനത്തില്‍ സജീവമായി. നാട്ടിക, കൊടുങ്ങല്ലൂര്‍ മേഖലകളില്‍ ചെത്തുതൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. പിളര്‍പ്പിനുശേഷം സി.പി.ഐ.എമ്മിലെത്തിയ അദ്ദേഹം പിന്നീട് സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയും സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായി. 1985 മുതല്‍ 2012 വരെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. സി.ഐ.ടി.യു അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ്, ഔഷധി ചെയര്‍മാന്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുകുന്ദപുരം മണ്ഡലത്തില്‍നിന്ന് 1991ല്‍ ലോക് സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

 

ഭാര്യ: ഭാസ്കലീന. മക്കള്‍: ജെന്നി, ജ്യോതി, ജാനറ്റ്. മരുമക്കള്‍: സുനില്‍ , ലിജീഷ്, ബിന്നി. മതകര്‍മ്മങ്ങളില്ലാതെ ആയിരുന്നു സംസ്കാരം.

 

Tags: