Skip to main content

കിഫ്ബി വിഷയത്തില്‍ ഇഡി അന്വേഷണത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയോടുള്ള അവഹേളനമാണ് ഇഡിയുടെ ഈ നടപടി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇഡിയും സിഎജിയും ഗൂഢാലോചന നടത്തുകയാണ്. ഇവിടത്തെ നിയമങ്ങളെ വെല്ലുവിളിച്ച് ആറാടാമെന്ന് ഇഡി കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.

കിഫ്ബിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഇഡിയാണെന്നും ധനമന്ത്രി ആരോപിച്ചു. ഇഡി മാധ്യമങ്ങള്‍ക്കയച്ച വാട്‌സാപ് സന്ദേശം ഇതിന് തെളിവാണ്. ഗൂഢാലോചനയുടെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.