മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ മുഖ്യമന്ത്രിയുടെ ആക്രോശത്തില്‍ സി.പി.എം കേന്ദ്രനേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളെതുടര്‍ന്ന് ഇന്നലെ വിളിച്ചു ചേര്‍ത്ത സമാധാനയോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കടക്കൂ പുറത്തെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കിവിട്ടിരുന്നു.
ഈ സംഭവം ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ കേന്ദ്രനേതൃത്വം അതൃപ്തിയുമായെത്തിയത്.അത് തീര്‍ത്തും ഒഴി വാക്കേണ്ട സംഭവമായിരുന്നെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
മാത്രമല്ല സമാധാനയോഗം വിളിച്ചു ചേര്‍ത്തത് ഗവര്‍ണ്ണറുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന ധാരണ പരന്നതിലും സി.പി.എം കേന്ദ്രനേതൃത്തിന് എതിര്‍പ്പുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സമാധാനം പുനസ്ഥാപിക്കാന്‍ യോഗം വിളിച്ചിരുന്നത്.