കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എം.എല്‍.എമാരായ മുകേഷിന്റെയും അന്‍വര്‍ സാദത്തിന്റേയും മൊഴിയെടുത്തു. തിരുവന്തപുരത്ത് വച്ചാണ് ഇരുവരുടെയും മൊഴിയെടുത്തത്. പള്‍സര്‍ സുനി മുകേഷിന്റെ മുന്‍ ഡ്രൈവര്‍ ആയിരുന്നു അതിന്റെ പശ്ചാത്തജാലത്തിലാണ് പോലീസ് മുകേഷിന്റെ മൊഴി രേഖപ്പെടുത്തിയത്.
ദിലീപുമായുള്ള സൗഹൃദത്തിന്റെയും സാമ്പത്തിക ഇടപാടുകളുടെയും വിദേശയാത്രയുടെയും വിവരങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തിന്റെ മൊഴിയെടുത്തിരിക്കുന്നത്.
ആക്രമണത്തിന് ശേഷം നടിയെ സുനിയും കൂട്ടരും നടനും സംവിധാകയനുമായ ലാലിന്റെ വീട്ടിലാണ് ഇറക്കിവിട്ടത്. ലാല്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവിടെ ആദ്യമെത്തിയ ആളെന്ന നിലയില്‍ പി.ടി തോമസ് എം.എല്‍.എയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
പി.ടി തോമസിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴി രേഖപ്പെടുത്തുമെന്ന് നേരത്തെ വര്‍ത്തയുണ്ടായിരുന്നെങ്കിലും മുകേഷിന്റെ മൊഴയെടുത്തത് അപ്രതീക്ഷിതമായിട്ടിരുന്നു.