മുന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ റവന്യൂ മംന്ത്രി ഇ.ചന്ദ്രശേഖരന്‍ പങ്കെടുത്തില്ല.ഇതോടെ മൂന്നാര്‍ വിഷയത്തില്‍ സി പി ഐയും സി പി എമ്മും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നു.വിളിക്കാത്ത യോഗത്തില്‍ സി പി ഐയുടെ പ്രതിനിധികളാരും പങ്കെടുക്കില്ല എന്ന കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
മൂന്നാറിലെ 22 സെന്റ് സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിരുന്നത്.
യോഗത്തില്‍ റവന്യൂ മന്ത്രി പങ്കെടുത്താതിരുന്നത് അസൗ കര്യം മൂലാമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്ലാ യോഗത്തിലും എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്നില്ല. ഇത് സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വത്തെ ബാധിക്കില്ല. മന്ത്രിയെ ക്ഷണിച്ചില്ലെന്നത് വിവാദമാക്കേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു