Skip to main content
Kochi

dileep

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് താരസംഘടനയായ അമ്മ.

മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തോട് തീര്‍ത്തും അസഹിഷ്ണുതയോടെയാണ് താരങ്ങള്‍ പ്രതികരിച്ചത്.കൊച്ചിയില്‍ നടന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍, മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ശേഷമാണ് ഈ വിഷയത്തില്‍ പ്രതികരണം ഉണ്ടായത്.

ജനപ്രതിനിധികളായ മുകേഷും ഗണേഷ്‌കുമാറുമാണ് ചോദ്യങ്ങള്‍ക്ക് ക്ഷുഭിതരായി മറുപടി നല്‍കിയത്. ദിലീപിനെ തങ്ങള്‍ വേട്ടയാടാന്‍ വിടില്ലെന്നും ഇതിന്റെ പേരില്‍ സംഘടനയെ പിളര്‍ത്താന്‍ നോക്കെക്കേണ്ടെന്നും അവര്പറഞ്ഞു. അക്രമത്തിനിരയായ നടിയും ദിലീപും അമ്മയുടെ മക്കളാണ്.ഈ വിഷയത്തില്‍ അനാവശ്യചോദ്യങ്ങള്‍ വേണ്ടെന്നും മുകേഷ് പറഞ്ഞു.

എന്നാല്‍ നടിയെ ആക്രമിച്ച സംഭവം യോഗത്തില്‍ ചര്‍ച്ചയായില്ലെന്നും, പോലീസ് അന്വേഷണം നല്ലരീതിയിലാണ് നടക്കുന്നതെന്നും ഇന്നസെന്റ് പറഞ്ഞു.