പതിനാലാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്നേറ്റം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 91 സീറ്റുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ 47 സീറ്റുകളില്‍ ജയിച്ചു. നേമത്ത് ജയിച്ച ഒ. രാജഗോപാലിലൂടെ ബി.ജെ.പി സംസ്ഥാന നിയമസഭയില്‍ ആദ്യ സീറ്റ് കരസ്ഥമാക്കി. മുന്നണികളുടെ പിന്തുണയില്ലാതെ പൂഞ്ഞാറില്‍ മത്സരിച്ച പി.സി. ജോര്‍ജും ജയിച്ചു.
തമിഴ് നാട്ടില്‍ എ.ഐ.എ.ഡി.എം.കെ നേതാവ് ജെ. ജയലളിതയും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും അധികാരം നിലനിര്‍ത്തി. അസ്സമില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പി ആദ്യമായി സംസ്ഥാനത്ത് അധികാരത്തിലേക്ക് എത്തി.