Skip to main content

പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന അവസ്ഥ ഇടതുനേതാക്കളില്‍നിന്ന് ഉണ്ടാകരുതെന്ന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് കോടിയേരി ഈ അഭിപ്രായ പ്രകടനം നടത്തിയത്.

 

വ്യത്യസ്ത അഭിപ്രായങ്ങള്‍ മുന്നണിക്കകത്തോ ഉഭയകക്ഷി ചര്‍ച്ചയോ നടത്തി പരിഹരിക്കണമെന്ന്‍ കോടിയേരി പറഞ്ഞു. രാഷ്‌ട്രീയ തര്‍ക്ക വിഷയങ്ങള്‍ ഉന്നയിക്കുന്നതിലും ആശയവ്യക്തത വരുത്തുന്നതിലുമുള്ള അവകാശം മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കുമുണ്ട്. എന്നാല്‍ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്യമായി പറയുമ്പോള്‍ അത് ഭരണത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.

 

കോണ്‍ഗ്രസുമായുള്ള സി.പി.ഐയുടെ സഖ്യത്തെ ഓര്‍മ്മിപ്പിച്ച് ഭരണത്തില്‍ തങ്ങളേക്കാള്‍ അനുഭവ പരിചയമുള്ള സി.പി.ഐയ്‌ക്ക് എന്തെങ്കിലും അപാകതകള്‍ കാണുന്നുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യുമെന്ന് കോടിയേരി പറഞ്ഞു.