കോഴിക്കോട്
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം മദ്യനയമാണെന്ന വിമര്‍ശനം കാര്യങ്ങള്‍ മനസിലാക്കാതെയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം ഇതുവരെ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ലെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തീരുമാനം വന്നിട്ടില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും സുധീരന്‍ പറഞ്ഞു. സര്‍ക്കാര്‍ ബുധനാഴ്ച പ്രഖ്യാപിച്ച നികുതി വര്‍ധന കെ.പി.സി.സി പരിശോധിക്കുമെന്ന്‍ കഴിഞ്ഞ ദിവസം സുധീരന്‍ അറിയിച്ചിരുന്നു.
അതേസമയം, നികുതി വര്‍ധന സംബന്ധിച്ച് തന്നോടാരും പരാതി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോഴിക്കോട് മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.