Skip to main content
തിരുവനന്തപുരം

vm sudheeranമദ്യനിരോധനം വിനോദസഞ്ചാര വ്യവസായത്തെ ബാധിക്കുമെന്ന പ്രചാരണം അത്ഭുതകരമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. മദ്യം കഴിക്കാനല്ല വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വരുന്നതെന്നും ഇത്തരം പ്രചാരണം തെറ്റാണെന്നും സുധീരന്‍ പറഞ്ഞു. മദ്യനിരോധനം സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത വരുത്തുമെന്ന വാദത്തേയും സുധീരന്‍ തള്ളി.  

 

സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ രംഗത്ത് വന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സുധീരന്‍ പരോക്ഷമായി വിമര്‍ശിച്ചു. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും പിന്തുടരുകയും ചെയ്യേണ്ടവര്‍ അതിനോട് നീതി പുലര്‍ത്തുന്നില്ലെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു.

 

ബാറുകള്‍ അടച്ചുപൂട്ടാനും പത്ത് വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പില്‍ വരുത്താനുമുള്ള സര്‍ക്കാറിന്റെ മദ്യനയത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന രണ്ട് ഹര്‍ജികള്‍ ഈയാഴ്ച കേരള ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും പിന്നീട് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച മദ്യനയത്തിനെതിരെയും സമര്‍പ്പിച്ച ഹര്‍ജികള്‍ ആണിവ.