അരുന്ധതി റോയിയുടെ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് ആവശ്യപ്പെട്ടു

Sat, 02-08-2014 12:36:00 PM ;
തിരുവനന്തപുരം

arundhathi royഗാന്ധിജിക്കെതിരെ വിമര്‍ശനമുന്നയിച്ച് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് ആവശ്യപ്പെടുന്നു. കേരള സര്‍വകലാശാലയില്‍ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളും സമ്മേളനത്തിന്റെ വിശദ വിവരങ്ങളും ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് സര്‍വ്വകലാശാല രജിസ്ട്രാർക്ക് കത്ത് നൽകുമെന്ന് പോലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കേസിന് സാധ്യതയുണ്ടെങ്കില്‍ കേസെടുക്കുമെന്നാണ് പോലീസ് നിലപാട്.

 

കേരള സര്‍വകലാശാലയിലെ ചരിത്രവിഭാഗവും അയ്യങ്കാളി ചെയറും ചേര്‍ന്ന് സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണ സെമിനാറില്‍ ജൂലൈ 17-ന് അരുന്ധതി റോയ് നടത്തിയ പ്രഭാഷണമാണ് വിവാദമായിരിക്കുന്നത്. ഗാന്ധിജിയെയെക്കുറിച്ച് പഠിപ്പിക്കുന്നതൊക്കെ കളവാണെന്നും ‘ക്രൂരമായ’ ജാതി സമ്പ്രദായത്തെ ഗാന്ധിജി അംഗീകരിച്ചിരുന്നതായും അരുന്ധതി പറഞ്ഞിരുന്നു. പരമ്പരാഗതമായ ജോലിചെയ്യുന്നവര്‍ അതു തന്നെ തുടരണമെന്ന ആശയമായിരുന്നു ഗാന്ധിജിയുടേതെന്നും തോട്ടികളെക്കുറിച്ച് പറയുമ്പോള്‍ ഗാന്ധിജിക്കും നരേന്ദ്രമോദിക്കും ഒരേ സ്വരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

 

പ്രസംഗം രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതാണെന്ന് വിമര്‍ശിച്ച് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ രംഗത്ത് വന്നിരുന്നു. പരാമര്‍ശങ്ങള്‍ ഇന്ത്യയില്‍ ജനിച്ചവരെ ഞെട്ടിക്കുന്നതാണെന്ന് കാര്‍ത്തികേയന്‍ ഒരു ലേഖനത്തില്‍ എഴുതി.

Tags: