Skip to main content
തിരുവനന്തപുരം

 

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഗുഡ് വില്‍ അംബാസിഡറാകും. ഫുട്‌ബോളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐ.എസ്.എല്‍) കൊച്ചി ഫ്രാഞ്ചൈസി സ്വന്തമാക്കിയ സച്ചിന്‍ തുടര്‍ നടപടികള്‍ക്കായി ഇന്ന് രാവിലെയാണ് കേരളത്തിലെത്തിയത്. സച്ചിന്റെ കേരളാ കൊച്ചി ടീമിന് കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്‌ എന്ന് പേര് നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ടീമിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

 

പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനുമായും സച്ചിന്‍ കൂടിക്കാഴ്ച നടത്തി. ഉച്ചഭക്ഷണത്തിനു ശേഷം തിരുവനന്തപുരത്തു നിന്നും കൊച്ചിക്കു സച്ചിന്‍ പോകും. വൈകുന്നേരം മൂന്നോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ക്‌ളബ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്ത ശേഷം ടീമിന്റെ ഹോം ഗ്രൌണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സന്ദര്‍ശിക്കും. പ്രഥമ ഐ.എസ്.എല്‍ ഫുട്‌ബോളില്‍ പി.വി.ആര്‍ വെഞ്ചേഴ്‌സും സച്ചിനും കൂടിയാണ് കൊച്ചിയെ സ്വന്തമാക്കിയത്.