Skip to main content
വയനാട്

oommen chandyമാതാ അമൃതാനന്ദമയി ആശ്രമത്തില്‍ വഴിവിട്ട് ഒന്നും നടന്നിട്ടില്ലെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അമൃതാനന്ദമയിയും മഠവും നല്‍കുന്ന സേവനങ്ങള്‍ വിസ്മരിക്കരുതെന്നും തിരുവനന്തപുരത്ത് മാധ്യപ്രവര്‍ത്തകരോട് സംസാരിക്കവേ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ നടക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ പ്രസ്താവന സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആശ്രമങ്ങള്‍ ലൗകിക ജീവിതം ഇഷ്ടമില്ലാത്തവര്‍ക്കുള്ളതാണ്. അമൃതാനന്ദമയിയുടെ ശിഷ്യരില്‍ പ്രമുഖനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും അതിനെതിരെ അന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.

 

അമൃതാനന്ദമയി മഠത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത് അവരുടെ അടുത്ത സഹായി തന്നെയാണ്. ആശ്രമങ്ങളില്‍ ആശ്രമത്തിന്റേതായ രീതികള്‍ തന്നെയാണോ നടക്കുന്നതെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നുമുള്ള പിണറായി വിജയന്‍റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

Tags