കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന സമരത്തില്‍ താമരശ്ശേരി മെത്രാന് റെമജിയോസ് ഇഞ്ചനാനിയല്‍ നടത്തിയ പ്രസംഗം സമുദായ സ്പര്‍ധ വളര്‍ത്തുന്നതാണെന്നും മെത്രാനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി.
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പശ്ചിമഘട്ട ജന സംരക്ഷണ സമിതി നവംബര്‍ 21-ന് കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ നടത്തിയ ഉപവാസ സമരത്തിലായിരുന്നു മെത്രാന്റെ വിവാദ പ്രസംഗം. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ചോരപ്പുഴയൊഴുകുമെന്നും ജാലിയന്‍ വാലാബാഗ് ആവര്ത്തിക്കെന്നും മെത്രാന് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്ന് കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും എടുത്തിട്ടില്ലെന്ന് കാണിച്ചാണ് അഭിഭാഷകനായ എ.എക്സ്. വര്‍ഗീസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 124 എ, 154 എ എന്നീ വകുപ്പുകള്‍ പ്രകാരം ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗം കുറ്റകരമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
LifeGLINT's Take: താമരശ്ശേരി മെത്രാനെതിരെ ഐ.പി.സി അനുസരിച്ച് കേസെടുക്കേണ്ടതാണ്