മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി ഇടതു പാര്‍ട്ടികള്‍ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ സമരം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ സി.പി.ഐ.എം അവലോകന യോഗങ്ങള്‍ ചേരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള സമരം അവസാനിക്കുന്നില്ലെന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തിനു വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് സൂചന.
ഉപരോധ സമരം പെട്ടെന്ന് പിന്‍വലിച്ചത് ശരിയായില്ലെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രണ്ടു ദിവസത്തെ അവലോകന യോഗം ചേരാന്‍ തീരുമാനമായത്.
ടി.പി വധക്കേസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ യു.ഡി.എഫുമായി ചേര്‍ന്ന് ഒത്തുക്കളിച്ചതാണെന്ന് ബി.ജെപിയും ആര്‍.എസ്.പിയും ആരോപിച്ചിരുന്നു.പാര്‍ട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ നേരിടാനാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്.