Skip to main content

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും മോണോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള മോണോ റെയില്‍ കോര്‍പറേഷനും ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി സര്‍ക്കാര്‍ കരാറൊപ്പിട്ടു. കേരള മോണോ റെയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് കരാര്‍ ഒപ്പിട്ടത്.

 

മെട്രോ റെയില്‍ പദ്ധതിയും മോണോ റെയില്‍ പദ്ധതിയും കൃത്യ സമയത്ത് തന്നെപൂര്‍ത്തിയാക്കുമെന്ന് കരാര്‍ ഒപ്പിട്ട ശേഷം മുഖ്യമന്ത്രി പറഞ്ഞു. കേരള മോണോ റെയില്‍ കോര്‍പറേഷന്‍റെ ഓഫീസുകള്‍ തിരുവനന്തപുരത്തും കോഴിക്കോടും ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, വൈസ് ചെയര്‍മാന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, മറ്റ് മന്ത്രിമാര്‍, ഡി.എം.ആര്‍.സി. മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്.