ന്യൂഡല്‍ഹി: നിര്‍ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതി പുന:പരിശോധിക്കണമെന്ന് പാര്‍ലിമെന്റ് സമിതി. ഒരു വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ പരിധിയില്‍ പുതിയ വിമാനത്താവളം പാടില്ലെന്ന സര്‍ക്കാര്‍ നയം ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗതം, വിനോദസഞ്ചാരം, സംസ്കാരം എന്നീ വിഷയങ്ങളിലുള്ള സ്ഥിരം സമിതിയുടെ ശുപാര്‍ശ.
സി.പി.ഐ.എം നേതാവും രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരിയാണ് സമിതിയുടെ അധ്യക്ഷന്‍. നിര്‍ദിഷ്ട വിമാനത്താവളം തിരുവനന്തപുരത്ത് നിന്ന് 120 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 90 കിലോമീറ്ററും അകലെയാണ്. രണ്ടിടത്തേയും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ പുതിയവ ആണെന്നും സമിതി ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാറിന്റെ വിമാനത്താവള അടിസ്ഥാനസൗകര്യ നയം അനുസരിച്ച് നിലവിലെ വിമാനതാവലങ്ങള്‍ക്ക് താങ്ങാനാവാത്ത ഗതാഗതം ഉണ്ടെങ്കിലേ 150 കിലോമീറ്റര്‍ പരിധിയില്‍ പുതിയ വിമാനത്താവളങ്ങള്‍ അനുവദിക്കാവൂ. ആറന്മുള വിമാനത്താവളത്തിന് 2012 സെപ്തംബറില്‍ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.