സിറിയക്കെതിരെ വ്യോമാക്രമണം നടത്തിയ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. സംഭവത്തില്‍ അമേരിക്ക കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് റഷ്യ പറഞ്ഞിരിക്കുന്നത്. സിറിയ രാസായുധങ്ങള്‍ സംഭരിച്ച മേഖലകളില്‍ യുഎസ് യു.കെ ഫ്രാന്‍സ് സംയുക്ത സേന ആക്രമണം നടത്തിയെന്ന് അമേരിക്ക സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം വന്നിരിക്കുന്നത്.
എല്ലാവരും ഭയപ്പെട്ട കാര്യമാണു സംഭവിച്ചിരിക്കുന്നത്. ഞങ്ങളുടെ മുന്നറിയിപ്പെല്ലാം അവര്‍ തള്ളി. നേരത്തേ യാറാക്കിയെടുത്ത ഒരു 'പദ്ധതി'യാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഒരു കാര്യം ഉറപ്പായും പറയാം, ഇത്തരം നടപടികള്‍ക്കെല്ലാം കൃത്യമായ തിരിച്ചടിയുണ്ടാകും. അതിന്റെയെല്ലാം ഉത്തരവാദിത്തം യുഎസിനും യുകെയ്ക്കും ഫ്രാന്‍സിനുമായിരിക്കും. റഷ്യന്‍ പ്രസിഡന്റിനെ അപമാനിക്കുന്നതു അംഗീകരിക്കാനാവില്ല. ലോകത്ത് ഏറ്റവുമധികം രാസായുധം ശേഖരിച്ചു വച്ചിരിക്കുന്ന യുഎസിന് റഷ്യയെ വിമര്‍ശിക്കാന്‍ യാതൊരു അധികാരവുമില്ല' യുഎസിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി ആന്റനോവ് പറഞ്ഞു.