Moscow
റഷ്യന്‍ പ്രസിഡന്റായി വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് പുടിന്‍ പ്രസിഡന്റ് പദത്തിലേക്കെത്തുന്നത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 76 ശതമാനവും നേടിയാണ് പുടിന്‍ വിജയം നേടിയത്. 2012ല്‍ 64% വോട്ടാണ് പുടിന്‍ നേടിയിരുന്നത്.
മത്സരത്തിന്റെ ഒരു ഘട്ടത്തിലും എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പുടിനു കാര്യമായ വെല്ലുവിളികള്‍ ഉണ്ടാക്കിയില്ല. പ്രതിപക്ഷ നേതാവും പുടിന്റെ എതിരാളിയുമായ അലെക്‌സി നവല്‍നിക്കു കോടതി വിലക്കു കാരണം മല്‍സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വിജയത്തോടെ അടുത്ത ആറുവര്‍ഷത്തേക്ക് പുടിന് അധികാരത്തില്‍ തുടരാം. 2024ല്‍ കാലാവധി അവസാനിക്കുന്നതോടെ ജോസഫ് സ്റ്റാലിന് ശേഷം രണ്ട് ദശാബ്ദകാലം റഷ്യയെ നയിക്കുന്ന നേതാവായി പുടിന്‍ മാറും.