Skip to main content

oscars

ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 'ദി ഷെയ്പ് ഓഫ് വാട്ടര്‍' ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മെക്‌സിക്കന്‍ സംവിധായകനായ ഗില്യര്‍മോ ദെല്‍ തോറോയുടെ പ്രണയത്തെ അടിസ്ഥാമാക്കിയുള്ള ചിത്രമാണ് 'ദി ഷെയ്പ് ഓഫ് വാട്ടര്‍'. മികച്ച സംഗീതത്തിനും പ്രൊഡക്ഷന്‍ ഡിസൈനിനുമുള്ള പുരസ്‌കാരങ്ങളും 'ദി ഷെയ്പ് ഓഫ് വാട്ടര്‍' നാണ്.

 

'ത്രീ ബില്‍ബോര്‍ഡ്'സിലെ നായിക ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ടാണ് മികച്ച നടി. 'ഡാര്‍ക്കസ്റ്റ് അവര്‍' ലെ അഭിനയത്തിന് ഗാരി ഓള്‍ഡ്മാന്‍ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.

 

ക്രിസ്റ്റഫര്‍ നൊലാന്റെ 'ഡണ്‍കിര്‍ക്' മൂന്നു പുരസ്‌കാരങ്ങളും 'ബ്ലേഡ് റണ്ണര്‍ 2049' രണ്ടു പുരസ്‌കാരങ്ങളും നേടി.  മികച്ച ശബ്ദമിശ്രണത്തിനും സൗണ്ട് എഡിറ്റിങ്ങിനും ഫിലിം എഡിറ്റിങ്ങിനുമുള്ള പുരസ്‌കാരങ്ങളാണ് ഡണ്‍കിര്‍ക്ക് സ്വന്തമാക്കിയത്. ഛായാഗ്രഹണത്തിനും വിഷ്വല്‍ ഇഫെക്റ്റ്‌സിനുമുള്ള പുരസ്‌കാരങ്ങള്‍ ബ്ലേഡ് റണ്ണറിനു ലഭിച്ചു.

 

പുരസ്‌കാരങ്ങള്‍:

മികച്ച നടി ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട്  ചിത്രം: ത്രീ ബില്‍ബോര്‍ഡ്‌സ്

 മികച്ച നടന്‍  ഗാരി ഓള്‍ഡ്മാന്‍  ചിത്രം: ഡാര്‍ക്കസ്റ്റ് അവര്‍

മികച്ച സംവിധായകന്‍  ഗില്യര്‍മോ ദെല്‍ തോറോ  ചിത്രം: ദ് ഷെയ്പ് ഓഫ് വാട്ടര്‍)

ഒറിജിനല്‍ സംഗീതം  റിമംബര്‍ മീ  ചിത്രം: കൊക്കോ

 ഒറിജിനല്‍ സ്‌കോര്‍  ദ് ഷെയ്പ് ഓഫ് വാട്ടര്‍  സംവിധാനം: അലക്‌സാന്‍ഡറെ ഡെസ്പാറ്റ്

 ഛായാഗ്രഹണം  ബ്ലേഡ് റണ്ണര്‍ 2049  സംവിധാനം: റോജര്‍ എ. ഡീകിന്‍സ്

 ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേ  ഗെറ്റ് ഔട്ട്  തിരക്കഥാകൃത്ത്: ജോര്‍ദാന്‍ പീലേ

 അഡാപ്റ്റഡ് സ്‌ക്രീന്‍ പ്ലേ  കോള്‍ മീ ബൈ യുവര്‍ നെയിം  തിരക്കഥ: ജെയിംസ് ഐവറി

ലൈവ് ആക്ഷന്‍ ഷോര്‍ട്ട്  ദ് സൈലന്റ് ചൈല്‍ഡ്  സംവിധാനം: ക്രിസ് ഓവര്‍ടണ്‍, റേച്ചല്‍ ഷെന്‍ടന്‍

ഡോക്യുമെന്ററി ഷോര്‍ട്ട്  ഹെവന്‍ ഇസ് എ ട്രാഫിക് ജാം ഓണ്‍ ദ് 405  സംവിധാനം: ഫ്രാങ് സ്റ്റിഫല്‍

ഫിലിം എഡിറ്റിങ്  ലീ സ്മിത്ത്  ഡന്‍കിര്‍ക്ക്

വിഷ്വല്‍ ഇഫെക്റ്റ്‌സ്  ബ്ലേഡ് റണര്‍  ജോണ്‍ നെല്‍സണ്‍, ജേര്‍ഡ് നെഫ്‌സര്‍, പോള്‍ ലാംബേര്‍ട്ട്, റിച്ചാര്‍ഡ് ആര്‍. ഹൂവര്‍

മികച്ച ആനിമേഷന്‍ ചിത്രം  കൊകൊ  സംവിധാനം  ലീ ഉന്‍ക്രിച്ച്, ഡര്‍ലാ കെ. ആന്‍ഡേഴ്‌സണ്‍

മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം  ഡിയര്‍ ബാസ്‌ക്കെറ്റ് ബോള്‍  സംവിധാനം  ഗ്ലെന്‍ കിയെന്‍, കോബ് ബ്രയന്റ്

മികച്ച സഹനടി  അലിസണ്‍ ജാനി  ഐ ടാനിയ

മികച്ച വിദേശ ഭാഷാചിത്രം  ഫന്റാസ്റ്റിക്ക് വുമണ്‍  സംവിധാനം  ചിലെ

പ്രൊഡക്ഷന്‍ ഡിസൈന്‍  പോള്‍ ഡെന്‍ഹാം ഓസ്റ്റെര്‍ബെറി  ദ് ഷെയ്പ് ഓഫ് വാട്ടര്‍

സൗണ്ട് മിക്‌സിങ്  ഗ്രിഗ് ലാന്‍ഡേക്കര്‍, ഗാരി എ. റിസോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടെന്‍  ചിത്രം  ഡന്‍കിര്‍ക്ക്

സൗണ്ട് എഡിറ്റിങ്  റിച്ചാര്‍ഡ് കിങ്, അലെക്‌സ് ഗിബ്‌സണ്‍  ഡന്‍കിര്‍ക്ക്

ഡോക്യുമെന്ററി ഫീച്ചര്‍ : ഐക്കറസ്  ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്‍

കോസ്റ്റ്യൂം  മാര്‍ക്ക് ബ്രിഡ്ജസ്  ഫാന്റം ത്രെഡ്

മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ്  ഡേവിഡ് മലിനോവ്‌സ്‌കി, ലൂസി സിബ്ബിക്  ഡാര്‍ക്കസ്റ്റ് അവര്‍

സഹനടന്‍  സാം റോക്ക്വെല്‍  ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി