Beijing
കരയില്‍ നിന്നും വെള്ളത്തില്‍ നിന്നും പറന്നുയരാനും ലാന്‍ഡ് ചെയ്യാനും ഒരുപോലെ കഴിയുന്ന 'ആംഫീബിയസ്' വിമാനങ്ങളില്‍ ലോകത്തെ ഏറ്റവും വലുതായ എ.ജി600 ചൈന വിജയകരമായി പരീക്ഷിച്ചു. ദക്ഷിണ ചൈനയിലെ ഗ്വാങ്‌ടോങ് പ്രവിശ്യയിലുള്ള ഷുഹാ നഗരത്തിലെ ജിന്‍വാന്‍ സിവില്‍ ഏവിയേഷന്‍ വിമാനത്താവളത്തില്‍ നിന്നായിരുന്നു പരീക്ഷണപ്പറക്കല്‍. 39.6 മീറ്റര്‍ നീളമുള്ള വിമാനത്തിന് 4,500 കിലോമീറ്റര്‍ പരിധിയില്‍ പറക്കാന്‍ കഴിയും. ചൈന തദ്ദേശീയമായാണ് വിമാനം നിര്‍മ്മിച്ചത്.
കടലിലെ രക്ഷാപ്രവര്‍ത്തനത്തിനും മറ്റുമാണ് വിമാനം കൂടുതലായി ഉപയോഗിക്കാനാവുക. അന്‍പത് ആളുകളെ വഹിക്കാന്‍ ഇതിന് സാധിക്കും. മാത്രമല്ല, അഗ്‌നിബാധയുണ്ടായാല്‍ 20 സെക്കന്‍ഡിനുള്ളില്‍ 12 ടണ്‍ വരെ വെള്ളം സംഭരിച്ച് കൊണ്ടുപോകാനും വിമാനത്തിന് കഴിയും.