സക്കര്‍ബര്‍ഗിന്റെ സഹോദരിക്ക് നേരെ ലൈംഗികാതിക്രമം

Glint staff
Sat, 02-12-2017 03:06:34 PM ;
San Francisco

 Randi Zuckerberg

ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി സക്കര്‍ബര്‍ഗിന് നേരേ ലൈംഗികാതിക്രമം.വിമാനയാത്രക്കിടെ അടുത്തിരുന്നയാള്‍  റാന്‍ഡിയോട് മോശമായി പെരുമാറുകയായിരുന്നു. അലാസ്‌ക എയര്‍ലൈന്‍സില്‍ വെച്ചാണ് സംഭവം. അതിക്രമ വിവരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റാന്‍ഡി അറിയിച്ചത്.

 

സംവത്തെപ്പറ്റി വിമാന ജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍, അക്രമം നടത്തിയ ആള്‍ വിമാനത്തിലെ സ്ഥിരം യാത്രക്കാരനാണെന്ന് പറഞ്ഞ് സംഭവത്തെ നിസ്സാരവല്‍ക്കരിച്ചെന്നും റാന്‍ഡി പറഞ്ഞു. ശേഷം വിമാന കമ്പനിക്ക് പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണവിധേയമായി ജീവനക്കാരെ സസ്‌പെന്റ് ചെയ്തതായി വിമാന കമ്പനി അറിയിച്ചെന്നും റാന്‍ഡി തന്റെ പോസ്റ്റില്‍ പറയുന്നു.

 

 

Tags: