Peshawar
പാക്കിസ്ഥാനിലെ പെഷവാര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ ഇന്ന് രാവിലെയുണ്ടായ താലിബന്‍ ഭീകരാക്രമണത്തില്‍ 9 പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ വിദ്യര്‍ത്ഥികളും ഉണ്ടെന്നാണ് വിവരം. അക്രമികളെ സുരക്ഷാസേന വധിച്ചു.ആക്രമണം ഉണ്ടായ ഉടന്‍തന്നെ പൊലീസും കമാന്‍ഡോകളും കാമ്പസ് വളഞ്ഞ് ഭീകരരെ വധിക്കുകയായിരുന്നു.ബുര്‍ഖ ധരിച്ച് ഓട്ടോറിക്ഷയിലെത്തിയ അക്രമികള്‍ സുരക്ഷാജീവനക്കാരനെ വെടിവെച്ച് വീഴ്ത്തിയാണ് കാമ്പസില്‍ പ്രവേശിച്ചാണ് ആക്രമണം നടത്തിയത്.
നബിദിനത്തോട് അനുബന്ധിച്ച് രാജ്യത്താകമാനം സുരക്ഷ ശക്തമാക്കിയതിനിടയ്ക്കാണ് പെഷാവറിലെ ആക്രമണം. 2014 ഡിസംബറില്‍ പെഷാവറിലെ സൈനിക സ്‌കൂളില്‍ ആക്രമണം നടത്തിയ പാക്ക് താലിബാന്‍ 134 കുട്ടികളെ വധിച്ചിരുന്നു.