syria
സിറിയയിലെ അമേരിക്കന്‍ സേനയുടെ പത്തു രഹസ്യ താവളങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തുര്‍ക്കിയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സി പുറത്തുവിട്ടു.ഇതോടെ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള അസുഖകരമായ ബന്ധം കൂടുതല്‍ വഷളായി. വടക്കന്‍ സിറിയയില്‍ എവിടെയൊക്കെയാണ് അമേരിക്കന്‍ സേന ഒളിഞ്ഞിരുന്ന് കുര്‍ദുകളെ സഹായിച്ചുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പൊരുതുന്നതെന്ന വിശദ വിവരങ്ങളാണ് തുര്‍ക്കി വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടിരിക്കുന്നത്.
തുര്‍ക്കിക്കുളളില്‍ ഭരണനേതൃത്വത്തിനെതിരെ പോരാടുന്ന വിമതരെ സഹായിക്കുന്നത് കുര്‍ദുകളാണ്. ഈ പശ്ചാത്തലമാണ് അമേരിക്കന്‍ സേനയെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പുറത്തു വിടാന്‍ തുര്‍ക്കിയെ പ്രേരിപ്പിച്ചത്.