സെലൻസ്കി ഹീറോ അല്ല; വിഡ്ഢി

GLINT Desk
Thu, 03-03-2022 09:19:12 PM ;
യുക്രെയിൻ പ്രസിഡൻറ്  വൊളോ ഡിമോർ സെലൻസ്കി ഹീറോ അല്ല . ഒരു ജനതയെ കുരുതിക്ക് കൊടുത്ത് രാജ്യം നശിപ്പിച്ച വിഡ്ഢി യായിട്ടായിരിക്കും ചരിത്രം സെലൻസ്കിയെ രേഖപ്പെടുത്തുക. റഷ്യൻ അധിനിവേശത്തെ ചെറുത്തുനിൽക്കാൻ  പറ്റില്ല  എന്ന പൂർണ്ണമായ അറിവിലും അതിന് ശ്രമിക്കുന്നത്  ബുദ്ധിശൂന്യത മാത്രമാണ്. പാശ്ചാത്യ മാധ്യമങ്ങളുടെ  സ്വാധീനത്തിൽ പെട്ട് പൈങ്കിളി വൽക്കരിക്കപ്പെട്ട കേരളത്തിലെ ചില മാധ്യമങ്ങളും സെലൻസ്കിയെഹീറോ ആയി ചിത്രീകരിക്കുന്നു. രാജ്യ തന്ത്രജ്ഞതയും  ഭൗമ രാഷ്ട്രീയവും അറിയാത്ത അതിൻറെ ഫലമായാണ് അത് സംഭവിക്കുന്നത്.
ഒറ്റ കാര്യം ആലോചിച്ചാൽ സെലൻസ്കിക്ക് ഈ അധിനിവേശം ഒഴിവാക്കാമായിരുന്നു. ചെറുത്ത് നിൽക്കുന്നതുകൊണ്ട് രാജ്യത്തിന് ഗുണമാണോ ദോഷമാണോ  ഉണ്ടാവുക എന്ന്. ദോഷം ആണ് ഉണ്ടാവുക എന്നത് ആറേഴ് വയസ്സുള്ള കുട്ടിക്ക് പോലും തിരിച്ചറിയാവുന്ന കാര്യമാണ്. തൻറെ ജനതയ്ക്കും രാജ്യത്തിനും ദോഷമാകുന്ന തീരുമാനങ്ങൾ എടുക്കാതിരിക്കുക എന്നതാണ് ഒരു ഭരണാധികാരിയുടെ പ്രാഥമിക ഉത്തരവാദിത്വം. അതിനു പോലും കഴിയാത്ത ഒരു വിഡ്ഢിയായി മാത്രമായിരിക്കും ചരിത്രം സെലൻസ്കിയെ കുറിച്ചിടുക. സെലൻസ്കി മയക്കുമരുന്നിന് അടിമയാണെന്നുള്ള റിപ്പോർട്ടുകളുണ്ട്. അത് ശരിയാ കനാണ് സാധ്യത. കാരണം ശരാ ശരി സ്വബോധമുള്ള ഒരു വ്യക്തിക്കും ഇവ്വിധം തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. അമേരിക്കയെ വിശ്വസിച്ച് റഷ്യയെ നേരിടാനിറങ്ങിയ ഒറ്റക്കാര്യം മാത്രം മതി സെലൻസ്കി പമ്പരവിഡ്ഢിയാണെന്ന് തിരിച്ചറിയാൻ. മഹാവിഡ്ഢിയാണെന്ന് തിരിച്ചറിയാൻ  
 
 
 
 
ReplyForward

Tags: