ഇന്ത്യയിലെ പ്രതിപക്ഷവും ബുദ്ധിജീവികളും ബുദ്ധിജീവികളുടെ അഭിപ്രായത്തോട് ചേര്‍ന്നുനില്‍ക്കുന്ന മാധ്യമങ്ങളും ആണ് മോദിയുടെ വന്‍വിജയത്തിനു പിന്നില്‍. എന്‍.ഡി.എയുടെ വിശേഷിച്ച്ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ണ്ണമായും മോദി കേന്ദ്രീകൃതമായിരുന്നു. മോദി കേന്ദ്ര ബിന്ദുവിലേക്ക് ഉറപ്പിച്ചുനിര്‍ത്തുന്നത് ആയിരുന്നു രാഹുല്‍ ഗാന്ധിയുടെയും മറ്റെല്ലാ പ്രതിപക്ഷനേതാക്കളുടേയും മാധ്യമ ബുദ്ധിജീവികളുടെയും അഴിച്ചു വിട്ട പ്രചാരണം. ഇത് വിദേശ മാധ്യമങ്ങള്‍ പോലും ഏറ്റെടുത്ത് മോദിയെ ഒരു ഭീകരനായി ചിത്രീകരിച്ചു. ദാരിദ്ര്യം മുതല്‍ മതസ്പര്‍ദ്ധ വരെയുള്ള ഇന്ത്യന്‍ ജനതയുടെ പ്രശ്‌നങ്ങളെ ഇവരെല്ലാം ഉപയോഗിച്ചത് ആ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ എന്നുള്ള ചിന്തയില്‍ ആയിരുന്നില്ല. മറിച്ച് അവയുപയോഗിച്ച് മോദിയെ പ്രഹരിക്കുകഎന്നതായിരുന്നു ലക്ഷ്യം. സ്വാഭാവികമായും ഇന്ത്യന്‍ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി അവതരിപ്പിക്കാനോ പരിഹരിക്കാനോ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല .
പ്രതിപക്ഷത്ത്മോദിയുടെ പകുതിപോലും നേതൃപാടവ സമശീര്‍ഷര്‍ത്വം ഉള്ള നേതാവ് ഇല്ലാതായിപ്പോയി. അതിശക്തനായ ഒരു നേതാവിനെ ദുര്‍ബലമായ നേതൃത്വം ദുര്‍ബലമായി പ്രഹരിച്ച് മോദിയുടെ ശക്തി ഒന്നുകൂടി തിളക്കി കാണിച്ചു. ഇതാണ് മോദിക്കും എന്‍.ഡി.എയ്ക്കും അവര്‍ പ്രതീക്ഷിച്ചതിലും വലിയ വിജയം സമ്മാനിച്ചത്. പ്രതിപക്ഷത്തിന് ഓരോ ആക്രമണത്തെയും മോദിയുംഎന്‍ഡിഎയും വളരെ ശ്രദ്ധയോടെ ആണ് മുഖവിലക്കെടുത്ത് നീങ്ങിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും നേട്ടമുണ്ടാക്കാനും ഇത് സഹായകമായി. അങ്ങനെ പ്രതിപക്ഷവും ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് വിജയം കൂടുതല്‍ തിളക്കമുള്ളതാക്കി.