ജമ്മു ജില്ലയിലെ അഖ്നൂര്‍ സെക്ടറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഭീകരാക്രമണത്തില്‍ ചുരുങ്ങിയത് മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടു. ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്സിന്റെ ക്യാമ്പിലാണ് ആക്രമണമുണ്ടായത്. തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.
അതിര്‍ത്തിയിലെ റോഡ് നിര്‍മ്മാണത്തിന്റെ ചുമതലയുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍റെ (ബി.ആര്‍.ഒ) മാതൃ കേഡര്‍ സേനയാണ് ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്സ്. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാണ് ബി.ആര്‍.ഒ പ്രവര്‍ത്തിക്കുന്നത്.
പുലര്‍ച്ചെ ഒന്നിനാണ് രണ്ടംഗ സംഘം പാകിസ്ഥാന്‍ അതിര്‍ത്തിയ്ക്ക് അടുത്തുള്ള ക്യാമ്പ് ആക്രമിച്ചത്. അക്രമികളെ കണ്ടെത്താനുള്ള നടപടി തുടരുകയാണ്. ജമ്മു മേഖലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.