Skip to main content
Ad Image

92 വര്‍ഷത്തെ പാരമ്പര്യത്തിന് വിരാമമിട്ട് റെയില്‍വേ ബജറ്റ് പൊതുബജറ്റിന്റെ ഒപ്പം അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ പ്രത്യേക റെയില്‍വേ ബജറ്റ് അവതരണം ഉണ്ടാകില്ല.

 

രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് തീരുമാനം. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി 40000 കോടി രൂപയും യാത്രസേവനങ്ങളിലെ സബ്സിഡി നല്‍കുന്നതിന് വര്‍ഷം 33000 കോടി രൂപയും സ്ഥാപനത്തിന് ആവശ്യമുണ്ട്. നടന്നുകൊണ്ടിരിക്കുന്നതും പൂര്‍ത്തിയാകാത്തതുമായ പദ്ധതികള്‍ക്കായി 4.83 ലക്ഷം കോടി രൂപ ആവശ്യവുമുണ്ട്.

 

റെയില്‍വേയുടെ റവന്യൂ കമ്മി, മൂലധന ചിലവുകള്‍ എന്നിവയുടെ ഉത്തരവാദിത്വം ഇനി ധനകാര്യ മന്ത്രാലയത്തിനായിരിക്കും.

 

ബജറ്റ് വിഹിതം യഥാസമയം ചിലവഴിക്കുന്നത് ഉറപ്പ് വരുത്താന്‍ ലക്ഷ്യമിട്ട് ബജറ്റ് സമ്മേളനം ജനുവരി 25-ന് മുന്‍പായി വിളിക്കണമെന്ന നിര്‍ദ്ദേശവും ധനകാര്യ മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്.

Ad Image