ഡല്‍ഹിയില്‍ 2012 ഡിസംബര്‍ 16-ന് നടന്ന കൂട്ടബലാല്‍സംഗ കേസിലേ കുറ്റവാളികളില്‍ ഒരാളായ വിനയ് ശര്‍മ തീഹാര്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിഷാദ രോഗത്തിനുള്ള ഗുളികകള്‍ കഴിച്ച ശേഷം തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. രാത്രി പന്ത്രണ്ടിനാണ് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം, സംഭവം ആത്മഹത്യാശ്രമമല്ല, കൊലപാതകശ്രമമാണെന്ന് ശര്‍മയുടെ അഭിഭാഷകന്‍ എ.പി സിങ്ങ് ആരോപിച്ചു. ഏതാനും നാളുകള്‍ക്ക് മുന്‍പ് കണ്ടപ്പോള്‍ ജയിലില്‍ പീഡനം നേരിടുന്നതായി ശര്‍മ പരാതിപ്പെട്ടിരുന്നതായി സിങ്ങ് കൂട്ടിച്ചേര്‍ത്തു.
കേസിലെ മറ്റൊരു കുറ്റവാളിയായ രാം സിങ്ങിനെ 2013-ല്‍ തീഹാര്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.