Skip to main content
മുംബൈ

sachin tendulkar

 

അന്താരാഷ്ട്ര ടെന്നീസ് പ്രീമിയര്‍ ലീഗിലെ മുംബൈ ടീം ഇനി സച്ചിനു സ്വന്തം. ഫുട്‌ബോള്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ടീമിനെ വാങ്ങിയതിന് പിന്നാലെയാണ് ടെന്നീസ് ടീമിനെയും സച്ചിന്‍ വാങ്ങിയത്. പി.വി.പി ഗ്രൂപ്പും, സച്ചിനും, തമിഴ്‌നാട് ആസഥാനമായ പ്രമുഖ മാധ്യമസ്ഥാപനങ്ങളും പങ്കാളികളായ ഫ്രാഞ്ചൈസിയാണ് മുംബൈ ടീം വാങ്ങിയത്.

 

 

സൂപ്പര്‍ താരം റാഫേല്‍ നഡാല്‍ സച്ചിന്റെ മുംബൈ ടീമിനു വേണ്ടി കളിക്കും. വന്‍തുകയ്ക്കാണ് നഡാല്‍ മുംബൈ ടീമുമായി കരാര്‍ ഒപ്പിട്ടത്. നവംബര്‍ 28-നാണ് ടെന്നീസ് ലീഗ് മത്സരങ്ങള്‍ തുടങ്ങുന്നത്. മുംബൈക്ക് പുറമെ ബാങ്കോക്ക്, സിംഗപ്പൂര്‍, ദുബായ് ടീമുകളാണ് മത്സരരംഗത്തുള്ളത്.