പവാറിന്റെ വിവാദ പ്രസംഗം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു

Mon, 24-03-2014 10:58:00 AM ;
മുംബൈ

pawar

 

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഷി തുടച്ച് രണ്ടാമതും വോട്ട് ചെയ്യാന്‍ അണികളോട് കേന്ദ്രമന്ത്രിയും എന്‍.സി.പി നേതാവുമായ ശരത് പവാര്‍ ആഹ്വാനം ചെയ്തത് വിവാദമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവാദ പ്രസംഗത്തിന്റെ സി.ഡി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. മുംബൈ നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സഞ്ജയ് ദിനാ പാട്ടീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് കള്ളവോട്ട് ചെയ്യാന്‍ പവാര്‍ ആഹ്വാനം ചെയ്തത്.

 

സംഭവം വിവാദമായതോടെ താന്‍ തമാശ പറഞ്ഞതാണെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെ വിശദീകരണവുമായി പവാര്‍ രംഗത്തെത്തി. പവാറിന്റേത് പെരുമാറ്റചട്ട ലംഘനം മാത്രമല്ലെന്നും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കല്‍ കൂടിയാണെന്നും മുന്‍കാലങ്ങളില്‍ എന്‍.സി.പി ഇങ്ങനെയാണ് തെരഞ്ഞെടുപ്പുകളില്‍ ജയിച്ചതെന്നാണ് പവാറിന്‍രെ വാക്കുകളിലൂടെ മനസ്സിലാകുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. പവാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടിയും വ്യക്തമാക്കിയിരുന്നു

Tags: