ബി.ജെ.പി മുൻ ദേശീയ അദ്ധ്യക്ഷൻ ബംഗാരു ലക്ഷ്മൺ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആന്ധ്രാപ്രദേശിലെ ദളിത് കുടുംബത്തിൽ 1939 മാർച്ച് 17-നാണ് ബംഗാരു ലക്ഷ്മൺ ജനിച്ചത്. നന്നേ ചെറുപ്പത്തിൽ രാഷ്ട്രീയത്തിലിറങ്ങി. ബി.ജെ.പി അദ്ധ്യക്ഷസ്‌ഥാനത്തെത്തുന്ന ആദ്യ ദളിത് നേതാവായിരുന്നു ലക്ഷ്‌മണ്‍. 2000 മുതല്‍ 2001 വരെ ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷനായിരുന്നു.
1999 മുതല്‍ 2000 വരെ റെയില്‍വെ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. എ.ബി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് അദ്ദേഹം ബി.ജെ.പി. അധ്യക്ഷ സ്‌ഥാനത്തെത്തിയത്. 1996-ൽ രാജ്യസഭാംഗമായി. ബി. നരസിംഹയുടെയും ബി. ശിവമ്മയുടെയും മകനായി 1939 മാര്‍ച്ച് 17-നാണ് ബംഗാരു ലക്ഷ്മണ്‍ ജനിച്ചത്. വളരെ ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങി. 12ാം വയസ്സുമുതല്‍ ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ തെഹൽക്ക ഒളികാമറ ഓപ്പറേഷനിൽ കുടുങ്ങിയതിനെ തുടർന്നാണ് ബംഗാരു ലക്ഷ്മണ് ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കേണ്ടിവന്നത്. 2001-ൽ ആയുധ ഇടപാടുകാരെന്ന വ്യാജേന എത്തിയ തെഹൽക്ക സംഘത്തിൽ നിന്ന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ 2012 ഏപ്രിലിൽ ലക്ഷ്മണിന് കോടതി നാലു വർഷം തടവു ശിക്ഷ വിധിച്ചിരുന്നു. അവസാന കാലം ജയിലിലാണ് ചെലവഴിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഈയടുത്ത കാലത്താണു ജയില്‍മോചിതനായത്.