Skip to main content
ന്യൂഡൽഹി

morphineമോർഫിൻ വേദന സംഹാരിയെന്ന നിലയിൽ ആശുപത്രികൾക്ക് ലഭ്യമാക്കുന്നതിനായി പാർലമെന്റ് മയക്കുമരുന്ന് നിയന്ത്രണ നിയമത്തിൽ ഭേദഗതി അംഗീകരിച്ചു. ഇനി അർബുദ രോഗികൾക്ക് വേദന അകറ്റാനായി എളുപ്പത്തില്‍ മോർഫിൻ ലഭിക്കും. പുതിയ ഭേദഗതിയിലൂടെ മോർഫിൻ ഉല്പാദിപ്പിക്കാനും കൈവശം വയ്ക്കാനും കൊണ്ടുപോകാനും ക്രയവിക്രയം നടത്താനും ലൈസൻസ് ലഭിക്കുന്ന ആശുപത്രികൾക്ക് കഴിയും.

 


മയക്കുമരുന്നിന്റെ പട്ടികയിൽ പെടുത്തി 1985-ലാണ് കേന്ദ്ര സർക്കാർ മോർഫിൻ ലഭ്യത നിയന്ത്രിച്ചത്. കഞ്ചാവിന്റെ ഒരു വകഭേദമാണ് മോർഫിൻ. ലോകത്തിൽ ഏറ്റവും കൂടുതൽ മോർഫിൻ ഉല്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. 2011-ലാണ് ഭേദഗതി ബിൽ ലോക്‌സഭയിൽ അന്നത്തെ ധനമന്ത്രി പ്രണബ് കുമാർ മുഖർജി അവതരിപ്പിച്ചത്.

 


അർബുദ ചികിത്സ വളരെ പുരോഗതി പ്രാപിച്ചിട്ടുള്ള കേരളത്തിൽ മോർഫിൻ വേദന സംഹാരിയെന്ന നിലയിൽ ലഭ്യമല്ലാത്തതുകൊണ്ട് കേരള സർക്കാരും പാലിയം ഇന്ത്യ പോലുള്ള സംഘടനകളും മോര്‍ഫിന്‍റെ എളുപ്പത്തിലുള്ള ലഭ്യത നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു.