ന്യൂഡല്‍ഹി
വിനോദ സഞ്ചാരത്തിനെത്തിയ ഡാനിഷ് വനിത കൂട്ട മാനംഭംഗത്തിനിരയായി. ഡല്‍ഹി റയില്‍വേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം.
മാനഭംഗപ്പെടുത്തിയ ശേഷം പണവും മറ്റു വസ്തുക്കളും ആക്രമികള്‍ കവര്‍ന്നു. നാഷണല്‍ മ്യൂസിയം സന്ദര്‍ശിച്ച ശേഷം പഹാഡ്ഗഞ്ചിന് സമീപമുള്ള ഹോട്ടലിലേക്ക് തിരിച്ചു പോകവേ റയില്‍വേ സ്റ്റേഷന് സമൂപം വഴി തെറ്റുകയായിരുന്നു. സഹായിക്കാനെന്ന വിധത്തില്‍ സമീപിച്ചവരാണ് മാനഭംഗപ്പെടുത്തിയത്.
വനിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേണം ആരംഭിച്ചിട്ടുണ്ട്.ഇന്ന് ഡല്‍ഹിയില്‍ നിന്നും ഡെന്‍മാര്‍ക്കിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു ഇവര്‍. സംഭവം വനിത സുഹൃത്തിനെ അറിയിച്ച് ഡാനിഷ് എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഡാനിഷ് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.