Skip to main content
ന്യൂഡല്‍ഹി

ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരായുള്ള കേസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യണമോ എന്ന കാര്യത്തില്‍ നിലപാട് അറിയിക്കാൻ നിർദ്ദേശിച്ചു കൊണ്ടാണ് സുപ്രീംകോടതി നോട്ടീസയച്ചിരിക്കുന്നത്. നാലാഴ്ചയ്ക്കുള്ളിൽ അഭിപ്രായം അറിയിക്കാനാണ് വനിതാ​-ശിശുക്ഷേമ മന്ത്രാലയത്തോട് ജസ്റ്റീസുമാരായ ബി.എസ് ചൗഹാൻ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശച്ചിരിക്കുന്നത്.

 

ഡൽഹി കൂട്ടമാനഭംഗക്കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ സാധാരണ ക്രിമിനൽ നിയമം അനുസരിച്ച് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് പീഡനത്തിരയായി പെൺകുട്ടിയുടെ മാതാപിതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതിക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നേരത്തേ മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.

Ad Image