Skip to main content
ന്യൂഡല്‍ഹി

കല്‍ക്കരിപ്പാടം കുംഭകോണവുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകള്‍ ഉടന്‍ കണ്ടെത്തി സി.ബി.ഐക്കു കൈമാറുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭയില്‍ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു ഒന്നും മറച്ചു വെക്കാനില്ലെന്നും സി.ബി.ഐ അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഏതെങ്കിലും ഫയല്‍ കണ്ടെത്താന്‍ കഴിയാതിരുന്നാല്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐക്കു നിര്‍ദേശം നല്‍കും. സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

 

കല്‍ക്കരിപ്പാടം അഴിമതിയില്‍ ഫയലുകള്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം തൃപ്തരായില്ല.

Tags