രൂപയുടെ മൂല്യത്തകര്‍ച്ച രാജ്യത്തെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭയില്‍ പറഞ്ഞു. അടുത്തകാലത്തായി രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയിലെ പ്രശ്നങ്ങളും ആഗോളഘടകങ്ങളും എണ്ണവില ഉയരുന്നതിന് കാരണമായി. ഇപ്പോള്‍ രാജ്യം നേരിടുന്ന അനിശ്ചിതാവസ്ഥയെ അവഗണിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രൂപയുടെ മൂല്യത്തകര്‍ച്ചക്കു പിന്നില്‍ ആഭ്യന്തരഘടകങ്ങളുണ്ടെന്നും ഇക്കാര്യം നിഷേധിക്കുന്നില്ലെന്നും അദ്ദേഹം രാജ്യ സഭയില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള വിശദമായ പ്രസ്താവന ശനിയാഴ്ച പാര്‍ലമെന്റില്‍ നടത്തുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി.
നിലവിലുള്ള രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്നു രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് അരുണ്‍ജെയ്റ്റിലിയും ലോക്‌സഭയില്‍ സുഷമ സ്വരാജും ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മുന്‍ ധനമന്ത്രിയുടെ നിലപാടുകളാണെന്ന നിലവിലെ ധനമന്ത്രി പി. ചിദംബരത്തിന്‍റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.