Skip to main content
ശ്രീനഗര്‍

ജമ്മുകാശ്മീരിലെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം യാതൊരു പ്രകോപനവും കൂടാതെ ആക്രമണം നടത്തിയെന്ന് പാകിസ്താന്‍.  സൈന്യം നടത്തിയ ആക്രമണത്തില്‍ പാക് സൈനികന്‍ കൊല്ലപ്പെട്ടതായും ഒരു സൈനികന് പരിക്കേറ്റതായും സൈന്യം പറഞ്ഞു.

 

ബുധനാഴ്ച രാത്രി തുടങ്ങിയ ആക്രമണത്തിലാണ് സൈനികന്‍ കൊല്ലപ്പെട്ടതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഷക്മ മേഖലയിലാണ് വെടിവെപ്പ് നടത്തിയതെന്ന് പാക് സൈന്യം ആരോപിച്ചു.

 

എന്നാല്‍ ബുധനാഴ്ച രാത്രി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക് സൈന്യമാണ് വെടിവെച്ചതെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാക് സൈന്യത്തിന്റെ ആക്രമണം തടയുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചു വെടിവച്ചതെന്ന് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന്‍ വ്യക്തമാക്കി.