രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

Fri, 16-08-2013 12:55:00 PM ;
മുംബൈ

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടരുന്നു. വെള്ളിയാഴ്ച രൂപയുടെ മൂല്യം 62 ആയി. ആദ്യമായാണ്‌ രൂപയുടെ മൂല്യം 62 ആവുന്നത്. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികള്‍ക്കു ഫലമില്ലാതാവുകയാണ്.

 

എന്നാല്‍ വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയതിനുശേഷവും രൂപയുടെ മൂല്യം ഏക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് എത്തുകയായിരുന്നു. ആഗസ്റ്റ് ആറിനാണ് രൂപയുടെ മൂല്യത്തില്‍ റെക്കോഡ് താഴ്ച്ചയുണ്ടായത്. അന്ന് രൂപ 61.80 ത്തിലേക്കാണ് താഴ്ന്നത്.

 

രൂപയുടെ മൂല്യം കുറഞ്ഞത് ഓഹരി വിപണിയെയും ബാധിച്ചു. സെൻസെക്സ് 500 പോയിന്റ് താഴ്ന്ന് 18977.32 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 164 പോയിന്റ് താഴ്ന്ന് 5650 പോയിന്റിലാണ്.

 

ഡോളറിനു ഡിമാന്‍ഡ് വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യം കുറയാന്‍ കാരണം. ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വിറ്റഴിച്ചതും രൂപയ്ക്കു തിരിച്ചടിയായി.

Tags: