Skip to main content
ന്യൂഡല്‍ഹി

ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്തിന്റെ അറുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പാകിസ്താന്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളുടെ മണ്ണ് ഉപയോഗിക്കുന്നത് അവസാനിപ്പിച്ചെങ്കില്‍ മാത്രമേ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുകയുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിയന്ത്രണ രേഖയില്‍ സൈനികര്‍ മരിച്ചതുള്‍പ്പടെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഉത്തരാഖണ്ഡ് ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കും. ഭക്ഷ്യ സുരക്ഷാ ബില്‍ ഉടന്‍ പാസാക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

Tags