സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധനവ്

Sat, 29-06-2013 12:25:00 PM ;
മുംബൈ

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 200 രൂപ വര്‍ദ്ധിച്ച് 19400 രൂപയായി. ഗ്രാമിന്  25 രൂപ കൂടി 2425 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്ച പവന്റെ വിലയിൽ 480 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

 

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടാകുന്ന മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിദേശ വിപണികളിലെ സ്വര്‍ണ വിലയുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണികളിലും സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാക്കുന്നത്.

 

എന്നാല്‍ രൂപയുടെ മൂല്യത്തകര്‍ച്ച കാരണം രാജ്യാന്തരവിപണിയിലുണ്ടായതിന്‌ അനുസരിച്ചുള്ള കുറവ്‌ ആഭ്യന്തര സ്വര്‍ണവിലയെ കാര്യമായി ബാധിച്ചിട്ടില്ല.

Tags: